Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assistant Director

യുവനടിയും സഹ സംവിധായികയും ഉൾപ്പെടെ എട്ടുപേര്‍ ലഹരിമരുന്നുമായി പിടിയിൽ

ചെന്നൈ: യുവനടി അഞ്ജു കൃഷ്ണ ഉൾപ്പെടെ എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയിൽ അറസ്റ്റിൽ. അഞ്ജു കൃഷ്ണ, തമിഴ് സിനിമകളിൽ അസിസന്‍റ് ഡയറക്ടാറായ വിൻസി നിവേദ, നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരൻ, വെങ്കിടേഷ് കുമാർ, കാര്‍ത്തിക് രാജ, യശ്വന്ത്, ശ്രീരാം, അൽവി ബിൻഷ എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. തമിഴ് സിനിമയായ വെള്ളിമലൈയിലും മലയാള സിനിമകളിലും അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

വിഘ്നേശ്വരനെ പോലീസ് ലഹരിമരുന്നുമായി നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി ഇടപാടുകാരെക്കുറിച്ച് വിവരം ലഭിച്ചത്. പോരൂര്‍ സ്വദേശിയായ വെങ്കിടേഷ് കുമാറിൽ നിന്നാണ് ലഹരി ലഭിച്ചതെന്നാണ് വിഘ്നേശ്വരന്‍റെ മൊഴി.

ഇതിന്‍റെ അടിസ്ഥാനത്തിൽ ലഹരി വാങ്ങാനെന്ന വ്യാജേന പോലീസുകാര്‍ മഫ്തിയില്‍ വെങ്കിടേഷ് കുമാറിനെ സമീപിച്ചു. തുടര്‍ന്ന് വത്സരവാക്കത്തേക്ക് കാറിൽ വെങ്കിടേശും മറ്റുള്ളവരും എത്തുകയായിരുന്നു

ഇവരിൽ നിന്ന് ആറു ഗ്രാം മെത്താഫിറ്റമിൻ, ഏഴു ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, എൽഎസ്‍ഡി സ്റ്റാമ്പ്, മൊബൈൽ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു. എട്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News

Up